ടി.ഡി.എസ്. കണ്‍സള്‍ട്ടന്റ് -2015

ടി.ഡി.എസ്. കണ്‍സള്‍ട്ടന്റ് എക്സല്‍ അധിഷ്ടിതമായ ഒരു പ്രോഗ്രാമ്ഡ് വര്‍ക്ക് ഷീറ്റ് ആണ്. ഇത് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. എക്സല്‍ 2003 മുതല്‍ എല്ലാ വേര്‍ഷനിലും ഇത് പ്രവര്‍ത്തിക്കും. ടി.ഡി.എസ്. കണ്‍സള്‍ട്ടന്റ് ഉപയോഗിച്ച് ഗവ ജീവനക്കാരുടെ ആദായ നികുതിയുമായി ബന്ധപ്പെട്ട താഴെ പറയുന്ന കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്.

tds2.0

  • 100 ജീവനക്കാര്‍ വരെയുള്ളവരുടെ മാസ ശമ്പളത്തില്‍ നിന്നും പിടിക്കേണ്ട ആന്റിസിപ്പേറ്ററി TDS സ്റ്റേറ്റ്മെന്റ്.
  • ആദായ നികുതി സ്റ്റേറ്റ്മെന്റ്
  • ഫോം 16 പാര്‍ട്ട് ബി
  • നികുതി ഇളവിനുള്ള ഫോം 10 ഇ
  • ക്വാര്‍ട്ടേര്‍ലി റിപ്പോര്‍ട്ട് നല്‍കുന്നതിനാവശ്യമായ 27A, 24Q, Annexures എന്നീ ഫോറങ്ങള്‍
ടി.ഡി.എസ്. കണ്‍സള്‍ട്ടന്റ് വളരെ ആകര്‍ഷകമായ ഗ്രാഫിക്കോടു കൂടി ആവശ്യമായ എല്ലാ വാലിഡേഷനും നല്‍കി യൂസര്‍ ബേസ്ഡ് ആക്സസ് ഉള്ള എക്സല്‍ പ്രോഗ്രാമ്ഡ് വര്‍ക്ക് ഷീറ്റ് ആണ്. ടി.ഡി.എസ്. കണ്‍സള്‍ട്ടന്റ് ഉപയോഗിക്കുന്നതിന് മുമ്പ് താഴെ കൊടുത്തിട്ടുള്ള ഹെല്‍പ് ഗൈഡ് വായിച്ചു മനസ്സിലാക്കേണ്ടതാണ്.
macro enable
മാക്രോസ്
     ടി.ഡി.എസ് കണ്‍സള്‍ട്ടന്റ് 2014 മാക്രോസ് എനേബ്ള്‍ഡ് എക്സല്‍ വര്‍ക്ക് ഷീറ്റാണ്. അതുകകൊണ്ടു തന്നെ ഇതിലെ ബട്ടണുകളെല്ലാം പ്രവര്‍ത്തിക്കണമെങ്കില്‍ എക്സല്‍ ഓപ്ഷനില്‍ മാക്രോസ് ഇനേബിള്‍ ചെയ്യേണ്ടതുണ്ട്.
       എക്സല്‍ 2007/2010 വേര്‍ഷനില്‍ മാക്രോസ് ഇനേബിള്‍ ചെയ്യാന്‍ ടി.ഡി.എസ് കണ്‍സള്‍ട്ടന്റ് തുറക്കുമ്പേള്‍ വരുന്ന സെക്യൂരിറ്റി വാണിംഗില്‍ Enable Content എന്നിടത്ത് ക്ലിക് ചെയ്താല്‍ മതി. എക്സല്‍ 2003 വേര്‍ഷനില്‍ Excel Option>> Security>>Macros ല്‍ പോയി മാക്രോസ് ഇനേബിള്‍ ചെയ്യാവുന്നതാണ്. മാക്രോസ് ഇനേബിള്‍ഡ് ആയാല്‍ ലോഗിന്‍ പേജ് കാണാവുന്നതാണ്.
login

ലോഗിന്‍
       ടി.ഡി.എസ് കണ്‍സള്‍ട്ടന്റ് ഉപയോഗിക്കണമെങ്കില്‍ യൂസര്‍ ലോഗിന്‍ ചെയ്യേണ്ടതുണ്ട്. Guest, User എന്നിങ്ങനെ രണ്ട് യൂസര്‍ ആണുള്ളത്. ഓരോ യൂസര്‍ക്കും വ്യത്യസ്ത ആക്സസ് റൈറ്റ് ആണ് നല്‍കിയിരിക്കുന്നത്. Guest നു റിപ്പോര്‍ട്ടുകള്‍ മാത്രമേ കാണാന്‍ സാധിക്കൂ. ഡാറ്റ എന്റര്‍ ചെയ്യണമെങ്കില്‍ User സെലക്ട് ചെയ്യണം. Password ഒന്നും തന്നെ നല്‍കേണ്ടതില്ല. തുടര്‍ന്ന് വാലിഡേറ്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ ഹോം പേജ് കാണുന്നതാണ്.
tds2.0
ഹോം പേജ്
       ലോഗിന്‍ ചെയ്തു കഴി‍ഞ്ഞാല്‍ ഹോം പേജില്‍ എത്തുന്നു. സുരക്ഷയ്ക്കു വേണ്ടി ലോഗിന്‍ Password നല്‍കുക. ഇതിനായി ഹോം പേജില്‍ "change password” എന്ന ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ പുതിയ password നല്‍കി password മാറ്റാവുന്നതാണ്.
ഹോം പേജില്‍ 5 ഡാറ്റാ എന്‍ട്രി ബട്ടണുകളും 5 റിപ്പോര്‍ട്ട് ബട്ടണുകളുമാണുള്ളത്.
    • ഡാറ്റാ എന്‍ട്രി ബട്ടണുകള്‍
    • Office Details
    • Employees Entry
    • Salary & Arrears
    • Tax Relief
    • TDS & Deposit
    • റിപ്പോര്‍ട്ട് ബട്ടണുകള്‍
    • TDS Statement
    • Tax Statement
    • Form 16
    • Form 10E
    • TDS Return
  • ഡാറ്റാ എന്‍ട്രി ബട്ടണുകള്‍
WARNING: കോപ്പി &പേസ്റ്റ് ഫംഗ്ഷന്‍ ഉപയോഗിക്കരുത്. കോപ്പി പേസ്റ്റ് ആവശ്യം വന്നാല്‍ Paste special > Paste values രീതി ഉപയോഗിക്കാം
1. Office Detailsoffice
       ഓഫീസ് ഡീറ്റെയില്‍സ് ബട്ടണ്‍ ക്ലിക് ചെയ്ത് വരുന്ന വിന്‍ഡോയില്‍ ഓഫീസിന്റെ പേര്, സ്ഥലം, TAN ,ജില്ല, ഇമെയില്‍ വിലാസം, ഓഫീസ് മേധാവിയുടെ പേര്, തസ്തിക, PAN തുടങ്ങി എല്ലാ വിവരങ്ങളും ചേര്‍ത്ത് Updateബട്ടണ്‍ ക്ലിക് ചെയ്ത് സേവ് ചെയ്യാവുന്നതാണ്. ഓഫീസിന്റെ പേര് എന്റര്‍ ചെയ്താല്‍ മാത്രമേ മറ്റു ബട്ടണുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ഓഫീസ് ഡീറ്റെയില്‍സില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ ഓഫീസ് ഡീറ്റെയില്‍സ് ബട്ടണ്‍ ക്ലിക് ചെയ്ത് മാറ്റങ്ങള്‍ വരുത്തി അപ്ഡേറ്റ് ചെയ്താല്‍ മതി.
2. Employees Entempry
       Add Employee ബട്ടണ്‍ ക്ലിക് ചെയ്ത് വരുന്ന വിന്‍ഡോയില്‍ Add New, Edit Existing, Cancel എന്നീ മൂന്ന് ബട്ടണുകള്‍ കാണാം. പുതിയ ജീവനക്കാരെ ചേര്‍ക്കുന്നതിന് Add New ബട്ടണ്‍ ക്ലിക് ചെയ്യുക. നിലവിലുള്ള ജീവനക്കാരുടെ വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിനും ജീവനക്കാരെ നീക്കം ചെയ്യുന്നതിനും Edit Existing ബട്ടണ്‍ ക്ലിക് ചെയ്യുക. ഹോം പേജിലേക്ക് തിരിച്ചു വരുന്നതിന് Cancelബട്ടണ്‍ ക്ലിക് ചെയ്യുക.
newemp
Add Employee
      പേര്, തസ്തിക, PAN, Sex എന്നിവ ചേര്‍ത്ത് Submitബട്ടണ്‍ ക്ലിക് ചെയ്ത് സേവ് ചെയ്യാവുന്നതാണ്. പേര്, തസ്തിക, PAN എന്നിവ നിര്‍ബന്ധമായും എന്റര്‍ ചെയ്യേണ്ടതാണ്. 100 എംപ്ലോയിയെ വരെ ഇങ്ങനെ ചേര്‍ക്കാവുന്നതാണ്. എന്നാല്‍ ഒരു പേരില്‍ ഒന്നിലധികം എംപ്ലോയിയെ ചേര്‍ക്കാന്‍ സാധിക്കില്ല,
 empedit
Edit Employee
      Edit Employee ബട്ടണ്‍ ക്ലിക് ചെയ്ത് വരുന്ന വിന്‍ഡോയില്‍ Delete, Update, Cancel എന്നീ ബട്ടണുകള്‍ കാണാം. എഡിറ്റ് അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യേണ്ട എംപ്ലോയിയെ ആദ്യം സെലക്ട് ചെയ്യുക. ഡിലീറ്റ് ബട്ടണ്‍ അമര്‍ത്തി എംപ്ലോയിയെയും ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്യാവുന്നതാണ്. ഡിലീറ്റ് ചെയ്ത ഡാറ്റ ഒരിക്കലും തിരിച്ചെടുക്കാനാവില്ല. ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തി അപ്ഡേറ്റ് ബട്ടണ്‍ ക്ലിക് ചെയ്ത് ഡീറ്റെയില്‍സ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. മുന്‍ പേജിലേക്ക് തിരിച്ചുവരാന്‍ Cancel ബട്ടണ്‍ ക്ലിക് ചെയ്യുക.
salaryarrear
3. Salary & Arrears
    Salary & Arrears ബട്ടണ്‍ ക്ലിക് ചെയ്ത് വരുന്ന വിന്‍ഡോയില്‍ Salary Entry, Arrear Entry, Cancel എന്നീ മൂന്ന് ബട്ടണുകള്‍ കാണാം. ശമ്പള വിവരങ്ങള്‍ ചേര്‍ക്കുന്നതിന് സാലറി എന്‍ട്രി ബട്ടണ്‍ ക്ലിക് ചെയ്യുക. ഫെസ്റ്റിവല്‍ അലവന്‍സ്, ലീവ് സാലറി, ക്ഷാമബത്ത, ഗ്രേഡ്, പേ ഫിക്സേഷന്‍ കുടിശ്ശികകള്‍ എന്നിവ രേഖപ്പെടുത്താന്‍ അരിയര്‍ എന്‍ട്രി ബട്ടണ്‍ ക്ലിക് ചെയ്യുക. ഹോം പേജിലേക്ക് തിരിച്ചു വരുന്നതിന് Cancelബട്ടണ്‍ ക്ലിക് ചെയ്യുക.
  • Salary Entry
salary entry
     ശമ്പള വിവരങ്ങള്‍ ചേര്‍ക്കേണ്ടത് ഇവിടെയാണ്. എല്ലാ മാസത്തെ സാലറി വിവരങ്ങളും ചേര്‍ക്കേണ്ടതില്ല. മാര്‍ച്ച് മാസത്തെ ടി.ഡി.എസ്. ലഭിക്കാന്‍ ആ മാസത്തെ സാലറി മാത്രം ചേര്‍ത്താല്‍ മതി. മറ്റു മാസങ്ങളില്‍ ഇതേ സാലറി ഓട്ടോമറ്റിക് ആയി കോപ്പി ചെയ്യുന്നു. ആദ്യം Salary Month സെലക്ട് ചെയ്യുക. ഓരോ എംപ്ലോയിക്കു നേരെയുള്ള വരിയില്‍ അവരുടെ ശമ്പള വിവരം ചേര്‍ക്കുക. റിക്കവറി സൈഡില്‍ 80C യില്‍ വരുന്ന റിക്കവറി മാത്രം ചേര്‍ക്കുക. റിക്കവറി സൈഡിലെ അവസാനത്തെ 4 ഹെഡിംഗ് സെലക്ട് ചെയ്തു ആവശ്യാനുസരണം മാറ്റാവുന്നതാണ്. അപ്ഡേറ്റ് ബട്ടണ്‍ ക്ലിക് ചെയ്ത് ഡാറ്റ സേവ് ചെയ്യാവുന്നതാണ്. സാലറിയില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിനും പുതിയ എംപ്ലോയിയുടെ സാലറി വിവരങ്ങള്‍ ചേര്‍ക്കുന്നതിനും സാലറി മാസം സെലക്ട് ചെയ്ത് മാറ്റങ്ങള്‍ വരുത്തി അപ്ഡേറ്റ് ചെയ്യാവുന്നതാണ്. Festival Allowance, ELS, DA/Grade/Payഅരിയറുകളും ഇവിടെ ചേര്‍ക്കേണ്ടതില്ല. അപ്ഡേറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുന്നതിനു മുമ്പ് സെലക്ട് ചെയ്ത മാസം ഉറപ്പു വരുതത്തുക. കാരണം സെലക്ട് ചെയ്ത മാസത്തെ സാലറിയാണ് അപ്ഡേറ്റ് ചെയ്യുന്നത്. ഹോം പേജിലേക്ക് തിരിച്ചുവരാന്‍ Home ബട്ടണ്‍ ക്ലിക് ചെയ്യുക.
Arrear entry
Arrear Entry
    ഫെസ്റ്റിവല്‍ അലവന്‍സ്, ലീവ് സാലറി, ക്ഷാമബത്ത, ഗ്രേഡ്, പേ ഫിക്സേഷന്‍ കുടിശ്ശികകള്‍ എന്നിവ ഇവിടെയാണ് എന്റര്‍ ചെയ്യേണ്ടത്. Arrear to GPF എന്ന കോളത്തില്‍ പി.എഫിലേക്ക് പോയ തുക മൊത്തത്തില്‍ ചേര്‍ക്കണം. അപ്ഡേറ്റ് ബട്ടണ്‍ ക്ലിക് ചെയ്ത് ഡാറ്റ സേവ് ചെയ്യാവുന്നതാണ്. ഹോം പേജിലേക്ക് തിരിച്ചുവരാന്‍ Home ബട്ടണ്‍ ക്ലിക് ചെയ്യുക
taxrelief
4. Tax Relief
      ആദ്യം എംപ്ലോയിയെ സെലക്ട് ചെയ്യുക. മറ്റു വരുമാനങ്ങള്‍, ടാക്സ് റിലീഫ് ലഭിക്കുന്നതിനുള്ള വിവരങ്ങള്‍, 10E യിലേക്കുള്ള വിവരങ്ങള്‍ എന്നിവ ഇവിടെയാണ് ചേര്‍ക്കേണ്ടത്. ബാങ്ക് പലിശ, ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള വരുമാനം, ഹൗസിംങ്ങ് ലോണ്‍ പലിശ, വീട്ടു വാടക, പ്രൊഫഷന്‍ ടാക്സ് എന്നിവ നല്‍കാന്‍ പ്രത്യേകം കോളം കാണാം. HRA ഇളവ് ലഭിക്കണമെങ്കില്‍ റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് Rental സെലക്ട് ചെയ്യണം. ഇതിനായി Edit Employee ബട്ടണ്‍ ഉപയോഗിക്കുക.
          ടാക്സ് ഇളവിനുള്ള മറ്റു എല്ലാ വിവരങ്ങളും Tax Reliefല്‍ ആണ് ചേര്‍ക്കേണ്ടത്. Tax Reliefല്‍ section, Description, Amount എന്നീ വിവരങ്ങള്‍ ചേര്‍ക്കണം. ഏത് സെക്ഷന്‍ സെലക്ട് ചെയ്യുമ്പോഴും ആസെക്ഷനില്‍ എന്തെല്ലാം അടങ്ങിയിരിക്കുന്നു എന്നതിന്റെ ലഘുവിവരണം പോപ്-അപ് വിന്‍ഡോയിലൂടെ ലഭിക്കുന്നതാണ്. പ്രസ്തുത പോപ്-അപ് വിന്‍ഡോയിലൂടെ നിങ്ങള്‍ ബന്ധപ്പെട്ട സെക്ഷന്‍ തെരെഞ്ഞെടുത്ത് അതിന്റെ വിവരണവും സംഖ്യയും അതാത് കോളത്തില്‍ ചേര്‍ക്കുക. ഉദാഹരണമായി ഹൗസിംഗ് ലോണിന്റെ മുതല്‍ (Principal) ചേര്‍ക്കുന്നതിന് 80C യാണ് സെലക്ട് ചെയ്യേണ്ടത്.
     മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ വരേണ്ടുന്ന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും മറ്റും കുടിശ്ശിക ഈ വര്‍ഷത്തില്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് Form 10E യില്‍ ഇളവിനര്‍ഹതയുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളിലെ ടാക്സബിള്‍ ഇന്‍കം അതാത് വര്‍ഷങ്ങളിലെ കോളത്തിലും ഈ വര്‍ഷം ലഭിച്ച കുടിശ്ശികയില്‍ മുന്‍ വര്‍ഷങ്ങളിലേക്ക് പോകേണ്ടുന്ന ഭാഗം Split-up Arrears എന്ന റോയുടെ നേര്‍ക്കും ചേര്‍ക്കേണ്ടതാണ്.
     അപ്ഡേറ്റ് ബട്ടണ്‍ ക്ലിക് ചെയ്ത് ഡാറ്റ സേവ് ചെയ്യാവുന്നതാണ്. ഹോം പേജിലേക്ക് തിരിച്ചുവരാന്‍ Cancelബട്ടണ്‍ ക്ലിക് ചെയ്യുക
tdsndep
TDS & Deposit
         TDS & Deposit ബട്ടണ്‍ ക്ലിക് ചെയ്ത് വരുന്ന വിന്‍ഡോയില്‍ TDS Entry, TDS Deposit, Cancel എന്നീ മൂന്ന് ബട്ടണുകള്‍ കാണാം. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ച ടാക്സ് രേഖപ്പെടുത്തുന്നതിന് ടി.ഡി.എസ് എന്‍ട്രി ബട്ടണ്‍ ക്ലിക് ചെയ്യുക. പിടിച്ച ടാക്സ് ഡെപ്പോസിറ്റ് ചെയ്തതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് ടി.ഡി.എസ് ഡെപ്പോസിറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുക. ഹോം പേജിലേക്ക് തിരിച്ചു വരുന്നതിന് Cancelബട്ടണ്‍ ക്ലിക് ചെയ്യുക.
 Tds entry
TDS Entry
      ശമ്പളത്തില്‍ നിന്നും പിടിച്ച TDS ഇവിടെ എന്റര്‍ ചെയ്യുക. ആദ്യം TDS Month സെലക്ട് ചെയ്യുക. തുടര്‍ന്ന് Fill Data ബട്ടണ്‍ ക്ലിക് ചെയ്താല്‍ ആ മാസത്തെ TDS ഫില്‍ ചെയ്തു വരുന്നതാണ്. മാറ്റങ്ങളൊന്നുമില്ലെങ്കില്‍ അപ്ഡേറ്റ് ബട്ടണ്‍ ക്ലിക് ചെയ്ത് ഡാറ്റ സേവ് ചെയ്യാവുന്നതാണ്. TDS Month സെലക്ട് ചെയ്ത് ഒരിക്കല്‍ രേഖപ്പെടുത്തിയ വിവരങ്ങളില്‍ മാറ്റം വരുത്തി അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
tds return
TDS Deposit
      ആദ്യം ക്വാര്‍ട്ടര്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് പ്രസ്തുത ക്വാര്‍ട്ടറില്‍ വരുന്ന മാസങ്ങളിലെ ടാക്സ് ഡെപ്പോസിറ്റ് ചെയ്തതിന്റെ വിവരങ്ങള്‍ ചേര്‍ക്കുക. ഡെപ്പോസിറ്റ് ചെയ്ത ടാക്സും ജീവനക്കാരില്‍ നിന്നും പിടിച്ച ടാക്സും തുല്യമല്ലെങ്കില്‍ ടി.ഡി.എസ്. എന്‍ട്രി ബട്ടണ്‍ ക്ലിക് ചെയ്ത് പിടിച്ച ടാക്സ് ഉറപ്പു വരുത്തേണ്ടതാണ്. അപ്ഡേറ്റ് ബട്ടണ്‍ ക്ലിക് ചെയ്ത് രേഖപ്പെടുത്തിയ വിവരങ്ങള്‍ സംരക്ഷിക്കുക. ഹോം പേജിലേക്ക് തിരിച്ചു വരുന്നതിന് Cancelബട്ടണ്‍ ക്ലിക് ചെയ്യുക.
റിപ്പോര്‍ട്ട് ബട്ടണുകള്‍
1. TDS Statement
tds statement
      ആദ്യം TDS Month സെലക്ട് ചെയ്യുക. പ്രിന്റ് ബട്ടണ്‍ ഉപയോഗിച്ച് പ്രിന്റ് എടുക്കാവുന്നതാണ്. ഹോം പേജിലേക്ക് തിരിച്ചുവരാന്‍ Home ബട്ടണ്‍ ക്ലിക് ചെയ്യുക
tax statement
2. Tax Statement.
ആദ്യം എംപ്ലോയിയെ സെലക്ട് ചെയ്യുക. തുടര്‍ന്ന് പ്രിന്റ് ബട്ടണ്‍ ഉപയോഗിച്ച് സെലക്ട് ചെയ്ത എംപ്ലോയിയുടെ ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിന്റെ പ്രിന്റ് എടുക്കാവുന്നതാണ്. ഹോം പേജിലേക്ക് തിരിച്ചുവരാന്‍ Cancel ബട്ടണ്‍ ക്ലിക് ചെയ്യുക
form16

 
3. Form 16
ആദ്യം എംപ്ലോയിയെ സെലക്ട് ചെയ്യുക. തുടര്‍ന്ന് പ്രിന്റ് ബട്ടണ്‍ ഉപയോഗിച്ച് സെലക്ട് ചെയ്ത എംപ്ലോയിയുടെ Form-16 പ്രിന്റ് എടുക്കാവുന്നതാണ്. ഹോം പേജിലേക്ക് തിരിച്ചുവരാന്‍ Cancel ബട്ടണ്‍ ക്ലിക് ചെയ്യുക
10e

 
4. Form 10E
ആദ്യം എംപ്ലോയിയെ സെലക്ട് ചെയ്യുക. തുടര്‍ന്ന് പ്രിന്റ് ബട്ടണ്‍ ഉപയോഗിച്ച് സെലക്ട് ചെയ്ത എംപ്ലോയിയുടെ Form-10E പ്രിന്റ് എടുക്കാവുന്നതാണ്. ഹോം പേജിലേക്ക് തിരിച്ചുവരാന്‍ Cancel ബട്ടണ്‍ ക്ലിക് ചെയ്യുക

tds rtn

5. TDS Return
ആദ്യം TDS Quarter സെലക്ട് ചെയ്യുക. തുടര്‍ന്ന് താഴെയുള്ള കോംബോ ബോക്സില്‍ നിന്നും ഫോറം സെലക്ട് ചെയ്ത് സബ്മിറ്റ് ബട്ടണ്‍ ക്ലിക് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. 27A, 24Q, Annexures, Annexure II എന്നിവയുടെ പ്രിന്റ് ഇങ്ങനെ ലഭിക്കുന്നതാണ്. ഇവ ക്വാര്‍ട്ടേര്‍ലി റിട്ടേണ്‍ തയ്യാറാക്കുന്നതിന് ടാക്സ് കണ്‍സള്‍ട്ടന്റിന് നേരിട്ട് നല്‍കുകയോ RPU വില്‍ റിട്ടേണ്‍ തയ്യാറാക്കുന്നതിന് റെഡി റെക്ക്ണര്‍ ആയി ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.