അഡ്-ഹോക് ബോണസ്
സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്.


NOTE : Bonus will be calculated based on the salary drawn particulars available. Salary or Arrears drawn manually has to be entered through "Manually Drawn" Menu in the Salary matters
Bonus Bill എടുക്കാൻ :  salary matters >processing > Bonus >Bonus Bill 
 Festival Allowance
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്.


Festival Allowance Bill എടുക്കാൻ : Salary matters > processing >Festival Allowance > Festival Allowance Bill

ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ് 
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം. എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍. പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ ഇന്നറും ഔട്ടറും പ്രിന്റ് ചെയ്യാം. 


മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല.
അഡ്-ഹോക് ബോണസ് , ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്,  ഫെസ്റ്റിവല്‍ അലവന്‍സ് ഇവയുടെ   Bank Statment  സ്പാർക്കിൽ നിന്നും ലഭിക്കും


DA  ARREAR  PROCESSING & MERGING 




Salary Matters - Processing - Arrear- D.A Arrear എന്നതാണ്  അരിയേഴ്‌സ് പ്രോസസ് ചെയ്യുന്നതിനുള്ള ആദ്യ സ്‌റ്റെപ്പ്




ഇതില്‍ Processing Period (ഏത് മാസം മുതല്‍ ഏതു മാസം വരെയുള്ള അരിയേഴ്‌സാണ് പ്രോസസ് ചെയ്യേണ്ടത് എന്നത് ശരിയായി ചേര്‍ക്കുക.( 01/2015 To 07/2015 )  DDO Code, Bill Type എന്നിവയും സെലക്ട് ചെയ്യണം.ബില്ലിലെ മുഴുവന്‍ പേര്‍ക്കും അരിയേഴ് പ്രോസസ് ചെയ്യുവാനുദ്ദേശിക്കുന്നുവെങ്കില്‍ All Employees എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത്, Submit ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അരിയേഴ്‌സ് പ്രോസസ് ചെയ്യേണ്ടത് മുഴുവന്‍ പേര്‍ക്കുമല്ലെങ്കില്‍ Select Employees എന്ന ബട്ടണ്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.



Select Employees ക്ലിക്ക് ചെയ്യുമ്പോള്‍ എംപ്ലോയീസിന്റെ പേരുള്ള ലിസ്റ്റ് ഓരോ പേരിനൊപ്പവും ചെക്ക് ബോക്‌സ് സഹിതം പ്രത്യക്ഷപ്പെടും. അരിയേഴ്‌സ് പ്രോസസ് ചെയ്യേണ്ടവരുടെ പേരിന് നേരെയുള്ള ചെക്ക് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
അരിയേഴ്‌സ് ശരിയാണോ എന്നറിയുന്നതിനും സ്‌റ്റേറ്റ്‌മെന്റ് എടുക്കന്നതിനും
Salary Matters - Bills & Schedules - Arrear- DA Arrear bill എന്നതാണ്  ഇതിനുള്ള മാര്‍ഗ്ഗം ഇതില്‍ D.D.O Code, Processed Month എന്നിവ ചേര്‍ക്കുക. (Processed Month എന്നതില്‍ അരിയേഴ്‌സ് കണക്കു കൂട്ടേണ്ടതായ മാസമല്ല, പ്രോസസ് ചെയ്ത മാസമാണ് ചേര്‍ക്കേണ്ടത് എന്നത് ശ്രദ്ധിക്കുക. Bill Typeല്‍ Inner Bill എന്നതാണ് ക്ലിക്ക് ചെയ്യേണ്ടത്.  സ്‌റ്റേറ്റ്‌മെന്റിന്റെ പ്രിന്റ് ഔട്ട്  ബില്ലിനോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.
പ്രോസസ് ചെയ്ത അരിയേഴ്‌സ് ശമ്പളബില്ലിലൂടെ പി.എഫ് ല്‍ ലയിപ്പിക്കുന്നതിന്
( Merge Arrear  with Salary)
അരിയര്‍ സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍, പ്രോസസ് ചെയ്ത അരിയേഴ്‌സ് ശമ്പള ബില്ലിലൂടെ പി.എഫില്‍ ലയിപ്പിക്കേണ്ടതുണ്ട്. അതിനായി Salary Matters - Arrears- Merge Arrears with Salary എന്ന മാര്‍ഗ്ഗം സ്വീകരിക്കുക 




ഈ  പേജിൽ  DDO Code സെലക്ട് ചെയ്യണം. Arrear Processed Year എന്നതില്‍ അരിയേഴ്‌സ് പ്രോസസ് ചെയ്ത മാസവും (August) Arrear to be merged with Salary for the Yearഎന്നതില്‍ അരിയേഴ്‌സ് ഏത് മാസത്തെ (August) ശമ്പളത്തിലാണ് ലയിപ്പിക്കേണ്ടത് എന്നതും ചേര്‍ക്കുക. Arrear Processed Year എന്ന വരി ചേര്‍ക്കുമ്പോള്‍ വെള്ള കളങ്ങളില്‍ Bill Details തെളിയും.ഇതിന്റെ വലത് അറ്റത്തുള്ള ചെക്ക് ബോക്‌സില്‍ (Credit to GPF through salary Bill ) ടിക് ചെയ്ത് Proceed ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മെര്‍ജിംഗ് പൂര്‍ത്തിയായി.



 


ഇത് സംബന്ധിച്ച മെസ്സേജ് ഈ വിന്‍ഡോയില്‍ താഴെ ഇടത് ഭാഗത്ത് പ്രത്യക്ഷപ്പെടും. Arrear to be merged with Salary for the Year എന്ന വരിയില്‍ ചേര്‍ത്ത മാസത്തെ ബില്‍ പ്രോസസ് ചെയ്യുമ്പോള്‍ Allowance ലും Deductionsലും ഈ അരിയേഴ്‌സ് തുക കാണിക്കും
റിട്ടയർ / റിലിവ്  ചെയ്ത  ഒരാളുടെ DA Arrear  നമുക്ക്  Process ചെയ്യാം
സ്ക്രീൻ ഷോട്ട് നോക്കുക